ഗുജറാത്തിലെ ഖേഡാ ജില്ലയിലുള്ള ആനന്ദ് താലൂക്കിലെ കരംസാദ് ഗ്രാമത്തില്‍ 1875 ഒക്ടോബര്‍ 3-ന് ജനിച്ചു.
വല്ലഭ്ഭായി പട്ടേലും ജ്യേഷ്ഠന് വിഠല്‍ഭായി പട്ടേലുമാണ് സ്വാതന്ത്ര സമര ചരിത്രത്തിലെ പട്ടേല്‍ സഹോദരന്മാര് എന്നറിയപ്പെടുന്നത്.
16-ാം വയസ്സില്‍ സാവര്‍ ബായിയെ വിവാഹം കഴിച്ചു.
1900-ല്‍ ഡിസ്ട്രിക്ട് പ്ലീഡര്‍ഷിപ്പ് പരീക്ഷ പാസായി. ഗോധ്രയില്‍ വക്കീലായി പ്രാക്ടീസ് ആരംഭിച്ചു. പിന്നീട് ബോര്‍സാദിലേക്ക് മാറി.
മണിബെന്‍ എന്ന പുത്രിയും ദയാഭായി എന്ന പുത്രനും ജനിച്ചു. ഭാര്യ മരിച്ചുവെങ്കിലും പട്ടേല്‍ പിന്നീട് വിവാഹതിനായില്ല.
1910-ല്‍ ഉപരിപഠനത്തിന് ഇംഗ്ലണ്ടില്‍ പോയി. 1931-ല്‍ ബാരിസ്റ്ററായി ഇന്ത്യയില്‍ തിരിച്ചെത്തി.
അഹമ്മദാബാദില്‍ പ്രാക്ടീസാരംഭിച്ചു. അവിടെ മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗമായും 1924-28-ല്‍ മുനിസിപ്പല്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചു.
1928-ലെ ബര്‍ദോളിയിലെ കര്‍ഷക സമരത്തിന്റെ വിജയശില്പി. ഗുജറാത്തിലെ ബര്‍ദോളിയില്‍ നടന്ന സമരത്തിന് നല്കിയ നേതൃവൈഭവമാണ് സര്‍ദാര്‍ എന്ന പേര് നല്കാന് ഗാന്ധിജിയെ പ്രേരിപ്പിച്ചത്.
1946-ല്‍ സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ നെഹ്റുവിന്റെ ഇടക്കാല മന്ത്രിസഭയില്‍ ആഭ്യന്തരം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് എന്നീ വകുപ്പുകളില്‍ മന്ത്രിയായിരുന്നു.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സര്‍ക്കാരില്‍ ആഭ്യന്തരവകുപ്പും നാട്ടുരാജ്യങ്ങളുടെ ഭരണസംവിധാനച്ചുമതലയും സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിനായിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ 560-ല്‍ പരം നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ച് ഇന്ത്യയുടെ രാഷ്ട്രീയ ഐക്യത്തിന്റെ മുഖ്യശില്പിയായി.
സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ ഇന്ത്യയുടെ ഉരുക്കുമനുഷ്യന് എന്നറിയപ്പെടുന്നു.