പത്തൊമ്പതാം നൂറ്റാണ്ടില്‍ കേരളത്തിലെ മുസ്ലിം ആത്മീയ നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്നു മമ്പുറം തങ്ങള്‍.
1753-ല്‍ യെമനിലെ ഫദറമൗത്തിലെ തരീമിലാണ് മമ്പുറം തങ്ങള്‍ ജനിച്ചത്.
പിതാവ് ഇബ്ദു സഹല്‍ മൗല ദവീല. മാതാവ്: ഫാത്തിമ ജിഫ്രി.
മാതാപിതാക്കള്‍ ചെറുപ്രായത്തില്‍ മരിച്ചതിനാല്‍ ഒരു അമ്മായിയുടെ സംരക്ഷണയിലാണ് മമ്പുറം തങ്ങള്‍ വളര്‍ന്നത്.
17 വയസ്സ് പൂര്‍ത്തിയാകും മുമ്പേ ഇസ്ലാമിക വിജ്ഞാനത്തില്‍ അവഗാഹം നേടി.
17-ാം വയസ്സില്‍ കോഴിക്കോടുള്ള ശൈഖ് ജിഫ്രിയുടെ അഭ്യര്‍ത്ഥന പ്രകാരം മമ്പുറം തങ്ങള്‍ കപ്പല്‍ മാര്‍ഗം കേരളത്തിലേക്ക് വന്നു.
കുറച്ചുകാലം കോഴിക്കോട് തങ്ങിയ തങ്ങള്‍ പിന്നീട് മമ്പുറത്ത് എത്തി സൂഫി മതപണ്ഡിതനും മാതുലനുമായ ഹസ്സന് ജിഫ്രിയുടെ ഔസ്യത്ത് പ്രകാരം സാവിയയും ദര്‍ഗയും ഏറ്റെടുത്തു.
ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്യണമെന്ന് മമ്പുറം തങ്ങള്‍ സൈഫുല്‍ ബത്താര്‍ എന്ന കൃതിയിലൂടെ ആവശ്യപ്പെട്ടു.
ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങള്‍ക്ക് മമ്പുറം തങ്ങള്‍ നേതൃത്വം നല്കി.
1801-ലേയും 1807-ലേയും മാപ്പിള ലഹളയ്ക്ക് പിന്നില്‍ മമ്പുറം തങ്ങളാണെന്ന് കരുതി ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ പദ്ധതിയിട്ടുവെങ്കിലും കലാപം ഉണ്ടാകുമെന്ന് ഭയന്ന് ആ തീരുമാനം പിന്‍വലിച്ചു.
തന്റെ മാനേജരായി ഒരു ഹിന്ദുമതസ്ഥനെ നിയമിച്ചിരുന്നു.
1844-ല്‍ മമ്പുറം തങ്ങള്‍ അന്തരിച്ചു. ചേരൂര്‍ യുദ്ധത്തില്‍ കാലില്‍ സംഭവിച്ച മുറിവാണ് മരണകാരണമെന്ന് കരുതപ്പെടുന്നു.